ഹയര്‍സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്.എസ്.എസ്.ടി.എ.) ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റ് പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തീകരിച്ച ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയര്‍ ആയി െപ്രാമോട്ട് ചെയ്യുക, പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറച്ച് മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചു. പ്രശ്‌നപരിഹാരമുണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി ഡോ.സാബുജി വര്‍ഗീസ്, ആര്‍.രാജീവന്‍, സി.ജോസുകുട്ടി, കെ.ആര്‍.മണികണ്ഠന്‍, സിബി തോമസ്, ടി.വിജയന്‍, അനില്‍ എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pingback: സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും | എച്ച് എസ് എസ് ടി എ പാലക്കാട്