പ്ലസ് വൺ ഏകജാലക പ്രവേശനം സുപ്രധാന അറിയിപ്പ്

18423727_654157634774656_8609217368568163596_nഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ‘ഏകജാലകം’ 09/05/2017 ന് തുറന്നു. മെയ് 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷം ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങിയ ദിവസം ഒരു ചെറു പൂരത്തിന്റെ പ്രതീതിയായിരുന്നു.. അക്ഷയയിലും ഇന്റർനെറ്റ് കഫേയിലും തടിച്ചുകൂടിയും ടൗണിൽ പരന്നൊഴുകിയും കുട്ടികളും കുറെ രക്ഷിതാക്കളും.. ഏകജാലക സംവിധാനം തുടങ്ങി പത്താം വർഷത്തിലേക്ക് എത്തുകയാണ്… പ്രവേശന പ്രക്രിയ എളുപ്പമാക്കാൻ നടപ്പിലാക്കിയതാണ് എകജാലകം.. സ്കൂൾ ഓഫിസിനു മുന്നിലെ ചെറിയ തിരക്ക് അങ്ങാടിയിലെ വലിയ തിരക്കായി മാറ്റാനല്ല… ആദ്യദിനം തന്നെ അപേക്ഷ സമർപ്പിച്ചതുകൊണ്ട് ഒരു നേട്ടവും ഇല്ല.. മെയ് 18 വരെ സമയമുണ്ട്.. ധൃതി ഒഴിവാക്കി തെറ്റില്ലാതെ അപേക്ഷ കൊടുക്കാൻ ശ്രമിക്കണം.. ആദ്യം കൊടുക്കാനല്ല, ആവശ്യമായത്ര ഓപ്ഷനുകൾ ശരിയായ ക്രമത്തിൽ ചേർത്ത് കൊടുക്കാനാണ് ശ്രമിക്കേണ്ടത്…

കൂടുതൽ ലാഭം കൊയ്യാൻ ഇന്റർനെറ്റ് കഫേക്കാർ ചുരുക്കം ഓപ്ഷൻ മാത്രം കൊടുത്ത് കൂടുതൽ കസ്റ്റമേഴ്സിനെ ഉണ്ടാക്കാൻ ശ്രമിക്കും.. ഓപ്ഷനനുസരിച്ച് ഫീസ് നിശ്ചയിക്കുന്ന കഫേക്കാരും കുറവല്ല… വിവിധ കമ്പനികൾ ഡാറ്റ സൗജന്യമായും അല്ലാതെയും വിളമ്പുന്ന ഈ കാലത്ത് നാല് പേജ് അപേക്ഷ പ്രിന്റ് എടുക്കാൻ മാത്രമേ പരസഹായം വേണ്ടി വരൂ.. സ്കൂളിൽ അടക്കേണ്ട അപേക്ഷാ ഫീസ് 25 രൂപയും 4 പേജ് പ്രിന്റിങ്ങ് ചാർജ്ജും മാത്രമേ ചിലവ് വരൂ… പരമാവധി ഓപ്ഷനുകൾ നൽകി ക്ഷമയോടെ അവസാനം വരെ കാത്തിരുന്നാൽ കുറഞ്ഞ ഗ്രേഡ് ഉള്ളവർക്കും അഡ്മിഷൻ കിട്ടും… അതാണ് പതിവ്..

ഒരു കാരണവശാലും വിദ്യാർത്ഥികളോ രക്ഷിതാക്കളോ പരിഭ്രാന്തരാകേണ്ടതില്ല..!

About hsstapalakkad

The state wise higher secondary school teachers association was fashioned on the 9th of February 1991
This entry was posted in HSSTA. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s