പ്ലസ‌് വൺ : സപ്ലിമെന്ററി പ്രവേശനത്തിന‌് അപേക്ഷിക്കാം

ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന‌് സപ്ലിമെന്ററി പ്രവേശനത്തിന‌് അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും ജൂലൈ രണ്ട‌് വൈകിട്ട‌് അഞ്ചുവരെ അപേക്ഷിക്കാം. സിബിഎസ‌്ഇ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെയും എസ‌്എസ‌്എൽസി സേ പരീക്ഷാ വിജയികളെയും സപ്ലിമെന്ററി അലോട്ട‌്മെന്റിൽ പരിഗണിക്കും. സപ്ലിമെന്ററി അലോട്ട‌്മെന്റിനുള്ള ഒഴിവുകളുടെ വിവരങ്ങൾ www.hscap.kerala.gov.in വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മുഖ്യ അലോട്ട‌്മെന്റിൽ അപേക്ഷിച്ചും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർ നേരത്തെ അപേക്ഷിച്ച സ്കൂളുകളിൽ പുതിയ ഓപ‌്ഷനുകൾ രേഖപ്പെടുത്തിയ റിന്യൂവൽ ഫോം സമർപ്പിക്കണം. ഇതുവരെ അപേക്ഷിക്കാത്തവർ ഓൺലൈനായി അപേക്ഷ സമർപ്പിച്ച‌് അതിന്റെ പ്രിന്റ‌് ഒൗട്ട‌് അനുബന്ധരേഖകൾ സഹിതം അടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ച‌് പ്രിന്റ‌് ഔട്ട‌് വെരിഫിക്കേഷനായി സമർപ്പിക്കാത്തവരും വെരിഫിക്കേഷനായി അടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കണം. സപ്ലിമെന്ററി അലോട്ട‌്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രമേ ഓപ‌്ഷനായി സ്വീകരിക്കാവൂ.
മെറിറ്റ‌് ക്വോട്ടയിൽ പ്രവേശനം നേടുകയും സ്കൂൾ, കോമ്പിനേഷൻ ട്രാൻസ‌്ഫറിന‌് അപേക്ഷിക്കുകയും ചെയ്തവരുടെ ഫലം വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ‌്റ്റിലുള്ളവർ ലിങ്കിൽ ലഭ്യമായ രണ്ടുപേജുള്ള അലോട്ട‌്മെന്റ‌് സ്ലിപ‌് സഹിതം പുതിയ സ്കൂളിലോ കോമ്പിനേഷനിലോ വെള്ളിയാഴ്ച വൈകിട്ട‌് നാലിനുള്ളിൽ പ്രവേശനം നേടണം.

Visit : www.hscap.kerala.gov.in for more details

Posted in HSSTA | Leave a comment

E-Filing of Income Tax Returns – Video

Posted in HSSTA | Leave a comment

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Plus-one-logo copyആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും ഇപ്പോൾ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം.ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി,ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.  രണ്ടാം അലോട്ട്മെന്റ് റിസൽറ്റ് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 • ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?
  ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.
 • ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?
  രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ് /സ്കൂൾ ഓപ്ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ നൽകണം.
 • ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല.ഇനി എന്ത് ചെയ്യണം?
  രണ്ടാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച്സ്ഥിര പ്രവേശനം നേടണം.
 • സ്ഥിര പ്രവേശനം എന്നുവരെ നേടാം?
  ജൂൺ 20 വൈകിട്ട് 5 നകം ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
 • മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ സ്‌കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?
  മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് ,ഇഷ്ടപെട്ട സ്‌കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ജൂൺ 22 മുതൽ അപേക്ഷിക്കാം. അപേക്ഷാ വിവരങ്ങൾ ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല.(കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യന്നതാണ്).
 • ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
  അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ ജൂൺ 28 ന് അപ്ഡേറ്റ് ചെയ്യും.
 • പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് എന്നാണ് ?
  ജൂൺ 21 വ്യാഴം.
Posted in HSSTA | Leave a comment